ദുബായ് : നിലവിലെ റൂട്ട് ബസ് സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ. റസിഡൻസി ആൻഡ് ഫോറിൻ അഫേഴ്സിന്റെ അൽ അവീർ ബ്രാഞ്ചിൽ നിന്നു ഗോൾഡ് സൂഖിലേക്കു നിലവിൽ സർവീസ് നടത്തിയിരുന്ന 11എ ബസിനു പകരം 16എ, 16 ബി ബസുകളായിരിക്കും സർവീസ് നടത്തുക. അൽ അവീറിൽ നിന്ന് 16 എയും ഗോൾഡ് സൂഖിൽ നിന്ന് 16ബിയും പുറപ്പെടും.
മറ്റു ബസുകളുടെ മാറ്റം
അൽ നഹ്ദയിൽ – വർസാൻ 3: ബസ് നമ്പർ 20എ, 20ബി (നിലവിലെ 20നു പകരം).
സിലിക്കൺ ഒയാസിസ് ഹൈ ബേ – ഇത്തിസലാത്ത് ബസ് സ്റ്റേഷൻ 36 എ, 36 ബി (367 മാറ്റി). ഓൺപാസിവ് മെട്രോ സ്റ്റേഷനിൽ നിന്നു സർവീസ് നടത്തിയ 21ാം നമ്പർ ബസ് നിർത്തി. റൂട്ട് 24 ദുബായ് ഫെസ്റ്റിവൽ സിറ്റിവരെയാക്കി. റൂട്ട് 53 ഇന്റർനാഷനൽ സിറ്റി ബസ് സ്റ്റേഷൻ വരെ നീട്ടി. റൂട്ട് എഫ്17 ഓൺപാസിവ് മെട്രോ സ്റ്റേഷനിൽ നിന്നു പുറപ്പെടും. റൂട്ട് എഫ്19എ, എഫ്19ബി ബിസിനസ് ബേ മെട്രോ ബസ് സ്റ്റേഷൻ സൗത്ത് 2 വഴി കടന്നു പോകും. എച്ച്04 ഹത്താ സൂഖ് വഴി തിരിച്ചുവിട്ടു.
യാത്രാ സമയം കുറയ്ക്കാനും യാത്രക്കാർക്ക് ലക്ഷ്യ സ്ഥാനങ്ങളിൽ വേഗം എത്തിച്ചേരുന്നതിനുമാണ് പരിഷ്കാരം. ബസ് നമ്പർ 10, 21, 27, 83, 88, 95, 32സി, 91എ, എക്സ്28, എക്സ് 92 and എക്സ് 94, എന്നിവ ഇനി മുതൽ മെട്രോ മാക്സ് സ്റ്റോപ് 2ൽ ആകും നിർത്തുക. സ്റ്റേഷനിൽ നിന്ന് ഇറങ്ങി കുറഞ്ഞ സമയത്ത് യാത്രക്കാർക്ക് ബസിൽ എത്തുന്നതിനു വേണ്ടിയാണ് നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പ് മാറ്റിയത്.