ദുബൈ: ഗള്‍ഫിലെ ആദ്യത്തെ ജലവൈദ്യുത നിലയം 2025-ല്‍ ദുബൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഹത്തയിലാണ് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ ജലവൈദ്യുത നിലയം വരുന്നത്. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്ലാന്റ് സന്ദര്‍ശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തി.
യുഎഇയെ ഗള്‍ഫ് മേഖലയിലെ പരിസ്ഥിതി സൗഹൃദ ഊര്‍ജകേന്ദ്രമായി മാറ്റാനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 387 മില്യണ്‍ ഡോളറിന്റെ പദ്ധതിയാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്ലാനുകൾക്കും,നിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് ജിസിസി മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യ പദ്ധതി വരുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.