Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായിയിൽ ഇ-സ്‌കൂട്ടറുകൾക്ക് വേഗപരിധി വരുന്നു

ദുബായിയിൽ ഇ-സ്‌കൂട്ടറുകൾക്ക് വേഗപരിധി വരുന്നു

ദോഹ: ഇ-സ്‌കൂട്ടറുകൾക്ക് വേഗപരിധി നിശ്ചയിക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ശിൽപശാല.ഇ-സ്‌കൂട്ടർ സേഫ്റ്റി സംബന്ധിച്ച് മന്ത്രാലയം നടത്തിയ ശിൽപശാലയിലാണ് ഒട്ടേറെ ശുപാർശകൾ ഉയർന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ (ജിസിസി) ഗതാഗത ഏജൻസികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.

ഗൾഫ് ഗതാഗത ഏജൻസികൾക്കിടയിലെ സഹകരണവും ഗതാഗത സുരക്ഷാ  ഉയർത്തുന്നതിനായുള്ള കൂട്ടായ പരിശ്രമവും ശക്തിപ്പെടുത്തുകയാണ് ശിൽപശാലയിലൂടെ ലക്ഷ്യമിട്ടത്. എല്ലാ ഇ-സ്‌കൂട്ടർ കമ്പനികളും ഉപയോക്താക്കളെ ഇൻഷുർ ചെയ്യുന്നതിന് അംഗീകൃത കമ്പനികളിൽ നിന്ന് കാലാവധിയുള്ള ഇൻഷുറൻസ് നേടണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കണമെങ്കിൽ നിബന്ധനകളും ചട്ടങ്ങളും നടപ്പാക്കുകയും വാഹനങ്ങളുടെ ഗ്രിഡ്‌ലോക്ക് കുറയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

സുരക്ഷയ്ക്കുള്ള ശുപാർശകൾ
നിശ്ചിത സ്ഥലങ്ങളിൽ ഇ-സ്‌കൂട്ടറുകൾക്ക് വേഗപരിധി നിശ്ചയിക്കുക. ഹെൽമെറ്റ് ധരിക്കൽ, റിഫ്ലക്ടറുകൾ സ്ഥാപിക്കൽ, സവാരിക്കു മുൻപ് വീലുകളും ബ്രേക്കുകളും പരിശോധിക്കുക തുടങ്ങിയ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കാൽനടപ്പാതകളിൽ ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നത് നിരോധിക്കുക. ഇ-സ്‌കൂട്ടറുകളിൽ സഹയാത്രികരെ ഒപ്പം കൂട്ടുന്നതും സാധനങ്ങൾ കൊണ്ടുപോകുന്നതും വിലക്കുക. ഇത്തരം പെരുമാറ്റങ്ങൾ സ്‌കൂട്ടറിന്റെ ബാലൻസ് തെറ്റാനും അപകടങ്ങൾക്കും ഇടയാക്കും. കാൽനടപ്പാതകൾ, അസംബ്ലി പോയിന്റുകൾ എന്നിവിടങ്ങളിലുൾപ്പെടെ കൂട്ടം ചേർന്ന് ഇ-സ്‌കൂട്ടർ സവാരി നടത്തുന്നത് നിരോധിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com