ദുബായ്: ദുബായില്‍ 23,600ലധികം സൗജന്യ വൈ ഫൈ സ്‌പോട്ടുകളുടെ വിപുലമായ ശൃംഖലയായതായി അധികൃതര്‍ അറിയിച്ചു. ദുബായ് നഗരത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും ഇതുവഴി സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുന്നു.
പാര്‍ക്കുകളിലും ബീച്ചുകളിലും മാളുകളിലും മറ്റ് പൊതു ഇടങ്ങളിലും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇതുവഴി സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കകയാണ്.
എമിറേറ്റിന്റെ ഡിജിറ്റല്‍ ലക്ഷ്യങ്ങളുടെ പുതിയ ഘട്ടത്തിലേക്ക് നയിക്കാനുള്ള തന്ത്രം ദുബായ് ഡിജിറ്റല്‍ അഥോറിറ്റി പ്രഖ്യാപിച്ച സാഹചര്യത്തിലാണീ നേട്ടം. ഡിജിറ്റല്‍ ലോകത്തിന്റെ ആഗോള തലസ്ഥാനമായി മാറാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നതെന്ന് ദുബായ് ഡിജിറ്റല്‍ അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു.
2000ത്തിലാണ് ദുബായില്‍ ഇഗവണ്‍മെന്റ് സംരംഭം ആരംഭിച്ചത്. രണ്ട് ദശാബ്ദങ്ങള്‍ പിന്നിട്ട ഡിജിറ്റല്‍ യാത്രയില്‍ എമിറേറ്റ് അല്‍ഭുതകരമായ മുന്നേറ്റമാണ് നടത്തിയത്. 2013ലെ സ്മാര്‍ട് ഗവണ്‍മെന്റ് സംരംഭവും സമഗ്രമായ ഡിജിറ്റല്‍ പ്രോഗ്രാമും കൂടിയായതോടെ ദുബായ് ലോകശ്രദ്ധ നേടിയ വളര്‍ച്ച കാഴ്ചവെച്ചു. 2021 അവസാനത്തോടെ ദുബായില്‍ പേപ്പര്‍ ഇടപാടുകള്‍ നിര്‍ത്തലാക്കി.
ഡിജിറ്റല്‍ ലോകത്തിന്റെ ആഗോള തലസ്ഥാനമായി മാറാനുള്ള ശ്രമത്തിലാണിപ്പോള്‍ ദുബായ്. അതിന്റെ ഡിജിറ്റല്‍ പെനിട്രേഷന്‍ ഉയര്‍ത്തിക്കാട്ടുന്ന ചില സ്ഥിതിവിവരക്കണക്കുകള്‍ അധികാരികള്‍ പുറത്തുവിട്ടു.
സര്‍ക്കാര്‍ സേവനങ്ങള്‍ 99.5 ശതമാനം ഡിജിറ്റൈസേഷനായി.
കടലാസ് രഹിത സര്‍ക്കാര്‍ ലക്ഷ്യം 100 ശതമാനം കൈവരിച്ചു.
നിലവില്‍ മൊത്തം സര്‍ക്കാര്‍ സേവന ഇടപാടുകളുടെ 87 ശതമാനവും ഡിജിറ്റല്‍ ഇടപാടുകളായി.
120 ലധികം സര്‍ക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്‌ളികേഷനുകള്‍ വികസിപ്പിച്ചെടുത്തു.
ഡിജിറ്റലായി വളരെ ഉയര്‍ന്ന സമൂഹമാണ് ഇന്ന് യുഎഇയിലുള്ളത്.