ദുബായിൽ മുപ്പത്തിമൂന്നേകാൽ കോടിയുടെ വൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് റോഡ് ട്രാൻസ്പോർട് അതോറിറ്റി. ഉംസുഖീം മേഖലയിൽ നടപ്പാക്കുന്ന പദ്ധതിയിൽ 800 മീറ്റർ നീളത്തിൽ തുരങ്ക പാതയും ഉൾപ്പെടും. ദുബായ് മീഡിയാ സിറ്റി, ഇന്റർനെറ്റ് സിറ്റി, ജുമൈറ, അൽബർഷ തുടങ്ങിയ മേഖലകളിലേക്കുള്ള ഗതാഗത കുരുക്ക് പരിഹരിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
മണിക്കൂറിൽ ഓരോ ഭാഗത്തേക്കും പതിനാറായിരം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലാണ് റോഡ് വികസനം പൂർത്തിയാക്കുകയെന്ന് റോഡ് ട്രാൻസ്പോർട് അതോരിറ്റി ചെയർമാൻ മതാർ അൽ തായിർ അറിയിച്ചു