Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകണ്ടന്‍റ്​ ക്രിയേറ്റേഴ്സിനായി ദുബൈയിൽ ഇൻഫ്ലുവൻസേഴ്സ്​ ആസ്ഥാനം സ്ഥാപിക്കാൻ 339 കോടി രൂപ അനുവദിച്ച്​ യു.എ.ഇ

കണ്ടന്‍റ്​ ക്രിയേറ്റേഴ്സിനായി ദുബൈയിൽ ഇൻഫ്ലുവൻസേഴ്സ്​ ആസ്ഥാനം സ്ഥാപിക്കാൻ 339 കോടി രൂപ അനുവദിച്ച്​ യു.എ.ഇ

ദുബൈ: സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിൽ സ്വാധീനം ചെലുത്തുന്ന കണ്ടന്‍റ്​ ക്രിയേറ്റേഴ്സിനെ സഹായിക്കാനും ദുബൈയിൽ ഇൻഫ്ലുവൻസേഴ്സ്​ ആസ്ഥാനം സ്ഥാപിക്കാനുമായി 15 കോടി ദിർഹം(ഏകദേശം 339 കോടി രൂപ) അനുവദിച്ച്​ യു.എ.ഇ. വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ബിൻ റാശിദ്​ ആൽ മക്തൂം​ ആണു പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച ന്യൂ മീഡിയ അക്കാദമി ദുബൈയിൽ സംഘടിപ്പിച്ച ‘വൺ ബില്യൺ ഫോളോവേഴ്​സ്​ സമ്മിറ്റി​’ന്‍റെ ഭാഗമായാണ്​​ പ്രഖ്യാപനം.

ഗവൺമെന്‍റ്​ മീഡിയ ഓഫിസുമായും മീഡിയ അക്കാദമിയുമായും സഹകരിച്ചായിരിക്കും​ ഇൻഫ്ലുവൻസേഴ്സ്​ ആസ്ഥാനത്തിന്‍റെ പ്രവർത്തനം. ഏറ്റവും മികച്ച സമൂഹമാധ്യമ താരങ്ങളെയും കണ്ടന്‍റ്​ ക്രിയേറ്റേഴ്സിനെയും ഒരു കുടക്കീഴിൽ ഒരുമിച്ചുകൂട്ടി യു.എ.ഇയുടെ സുസ്ഥിരമായ ലക്ഷ്യങ്ങൾ നേടുന്നതിനായി വിഡിയോകൾ ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ്​ ലക്ഷ്യം. കണ്ടന്‍റ്​ നിർമാതാക്കൾ, പ്രസാധകർ എന്നിവർ ഉൾപ്പെടെ മാധ്യമരംഗത്തെ പ്രഫഷനലുകൾക്കും സമൂഹമാധ്യമ താരങ്ങൾക്കും സഹായകരമാകുന്ന രീതിയിലായിരിക്കും ആസ്ഥാനത്തിന്‍റെ പ്രവർത്തനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com