അബുദാബി: ദുബായില്‍ നവംബറില്‍ നടക്കുന്ന എയര്‍ഷോക്ക് വേണ്ടിയുളള മുന്നൊരുക്കങ്ങള്‍ സംഘാടകര്‍ ആരംഭിച്ചു. ആകാശ വിസ്മയങ്ങളുടെ പുതിയ അനുഭവമാകും ഇത്തവണ എയര്‍ഷോ കാണികള്‍ക്ക് സമ്മാനിക്കുക. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളമാണ് എയര്‍ഷോക്ക് വേദിയാകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എയ്‌റോ സ്‌പേസ് എക്‌സിബിഷനായ എയര്‍ ഷോക്ക് വേണ്ടിയുളള ക്രമീകരണങ്ങളാണ് ഇപ്പോള്‍ ദുബായില്‍ നടക്കുന്നത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന ആകാശ വിസ്മയം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാര്‍.
നവംബര്‍ 13 മുതല്‍ 17 വരെ വേര്‍ഡ് സെന്‍ട്രല്‍ വിമാനത്താവളമാണ് എയര്‍ഷോക്ക് വേദിയാവുക. മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതലും കമ്പനികളും പ്രദര്‍ശകരും എയര്‍ ഷോയുടെ ഭാഗമാകും. വിമാന നിര്‍മാതാക്കളും എയര്‍ ലൈന്‍ ഉടമകളും, വ്യോമയാന മേഖലയിലെ വിദഗ്ധരും സൈനിക ഉദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെടെ വലിയ സംഘത്തെയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള നിരവധി സഞ്ചാരികളും വ്യത്യസ്തമാര്‍ന്ന ആകാശ വിസ്മയത്തിന് സാക്ഷികളാകാനെത്തും. വിവിധ രാജ്യങ്ങള്‍ തമ്മിലുളള വിമാന കൈമാറ്റ കരാറുകളും എയര്‍ഷോയുടെ ഭാഗമായി ഒപ്പുവെക്കും.