ദുബായില്‍ പുതിയ എയര്‍ ടാക്സി സ്റ്റേഷനുകളുടെ രൂപകല്പനയ്ക്ക് യുഎഇ വൈസ് പ്രസിഡന്റ് അംഗീകാരം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ അറിയിച്ചു.
എയര്‍ ടാക്‌സി ആരംഭിക്കുന്നതോടെ വെര്‍ട്ടിപോര്‍ട്ടുകളുടെ പൂര്‍ണമായി വികസിപ്പിച്ച ശൃംഖലയുള്ള ലോകത്തിലെ ആദ്യ നഗരമായി മാറും ദുബായ്. എയര്‍ ടാക്‌സികളില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കും. പരമാവധി റേഞ്ച് 241 കിലോമീറ്റര്‍. ഒരു പൈലറ്റിനും നാല് യാത്രക്കാര്‍ക്കും ഇരിക്കാനുള്ള സംവിധാനമാണ് എയര്‍ ടാക്‌സിയിലുള്ളത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ഡൗണ്‍ഡൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നീ നാല് പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാകും എയര്‍ ടാക്‌സി. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജോബി ഏവിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് എയര്‍ ടാക്‌സികള്‍ രൂപകല്‍പന ചെയ്യുന്നതും വികസിപ്പിക്കുന്നതും. മലിനീകരണം ഒഴിവാക്കി സുഗമമായ എന്‍ ടു എന്‍ഡ് പാസഞ്ചര്‍ യാത്ര സംവിധാനം നല്‍കുന്നതാണ് എയര്‍ടാക്‌സികളെന്ന് അധികൃതര്‍ പറയുന്നു.