ദുബൈ: ദുബൈയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ വഴിയുള്ള ഡെലിവറി സേവനം ആരംഭിച്ചു. മൂന്നാഴ്ച സമയത്തേക്ക് ദുബൈയിലെ സിലിക്കണ്‍ ഒയാസിസ് മേഖലയിലാണ് ഡ്രോണ്‍ വഴിയുള്ള ഡെലിവറി സേവനങ്ങള്‍ ലഭ്യമായിരിക്കുന്നത്. ഇന്ത്യന്‍ ഡ്രോണ്‍ ഡെലിവറി കമ്പനിയായ സ്കൈ എയര്‍ മൊബിലിറ്റി, യുഎഇ ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ജീബ്ലി എല്‍.എല്‍.സി എന്നിവരാണ് പ്രസ്തുത പരീക്ഷണ ഡ്രോണ്‍ ഡെലിവറിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ക്ക് പിന്തുണയുമായി ദുബൈ സിലിക്കണ്‍ ഒയാസിസ്, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന് എന്നീ സംഘടനകളും രംഗത്തുണ്ട്.