ദുബായ് : 2050ഓടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്നതിന് ദുബായ്. ബിസിനസ് സൗഹൃദ ഫ്രീ സോണും റസിഡൻഷ്യൽ ഓപ്ഷനുകളും പൂർത്തിയാക്കി ഏറ്റവും വലിയ വിമാനത്താവളമായി ദുബായിയെ മാറ്റുന്നതിനാണ് ശ്രമമെന്ന് അർബൻ മാസ്റ്റർ ഡെവലപ്പർ ദുബായ് സൗത്ത് ട്വീറ്റ് ചെയ്തു.
ദുബായിലെ ഏറ്റവും വലിയ ഏക നഗര വികസന പദ്ധതിയാണ് 145 ചതുരശ്ര കിലോമീറ്റർ വിസ്തൃതയിൽ ദുബായ് സൗത്ത് ആസൂത്രണം ചെയ്യുന്നത്. ഏവിയേഷൻ, വ്യോമയാന, ലോജിസ്റ്റിക്‌സ് പദ്ധതികളിലൂടെ വികസനത്തിനാണ് ശ്രമം. പദ്ധതി പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് അനുയോജ്യമായ വിധം വായു, കര, കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസനവും (മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ) നടപ്പിലാകും.
2050-ഓടെ ദുബായ് സൗത്തിൽ സ്ഥിതി ചെയ്യുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തെ പ്രതിവർഷം 255 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കി മാറ്റുകയാണ് ലക്ഷ്യം.