ദുബായ് : കഴിഞ്ഞ ആഴ്ചയിലെ അപ്രതീക്ഷിത മഴയെ തുടർന്ന് ദുബായ് മെട്രോ സർവീസുകളിൽ വ്യാപകമായ തടസ്സങ്ങൾ നേരിട്ടിരുന്നു. ഇതേ തുടർന്ന്, തിരക്കേറിയ സമയങ്ങളിൽ മെട്രോ ഉപയോഗം താൽക്കാലികമായി പരിമിതപ്പെടുത്താൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം മെട്രോ സ്റ്റേഷനുകളെയും ട്രാക്കുകളെയും ബാധിച്ചിട്ടുണ്ട്. ഗ്രീൻ, റെഡ് ലൈനുകളിലെ നിരവധി സ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. നിലവിൽ ശുചീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ തിരക്ക് കൂടുതലുള്ള സമയങ്ങളിൽ മെട്രോ ഉപയോഗം കുറയ്ക്കണമെന്നാണ് അധികൃതരുടെ അഭ്യർഥന.