Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറിട്ടയർമെന്റ് വീസയുമായി ദുബായ്

റിട്ടയർമെന്റ് വീസയുമായി ദുബായ്

ദുബായ് : ജോലിയിൽ നിന്നു വിരമിച്ച്, വിശ്രമജീവിതം നയിക്കുന്നവർക്കായി റിട്ടയർമെന്റ് വീസയുമായി ദുബായ്. 5 വർഷത്തേക്കാണ് റിട്ടയർമെന്റ് വീസ നൽകുന്നത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനും സാധിക്കും. 55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്തവരായിരിക്കണം അപേക്ഷകർ. 

റിട്ടയർമെന്റ് വീസയ്ക്കു വേണ്ട യോഗ്യതകൾ:

‌∙ റിട്ടയർമെന്റിനു ശേഷം കുറഞ്ഞത് 15000 ദിർഹം വരുമാനം ഉണ്ടായിരിക്കണം. അല്ലെങ്കിൽ 180000 ദിർഹം വാർഷിക വരുമാനം വേണം. അല്ലെങ്കിൽ 10 ലക്ഷം ദിർഹത്തിൽ കുറയാത്ത സേവിങ്സ് ഡിപ്പോസിറ്റ് ഉണ്ടാവണം. അല്ലെങ്കിൽ 10 ലക്ഷം ദിർഹം മൂല്യമുള്ള വസ്തുവകകൾ ഉണ്ടാവണം. 

∙ വർഷം 5 ലക്ഷം ദിർഹത്തിന്റെ സ്ഥിര നിക്ഷേപം (കുറഞ്ഞത് 3 വർഷത്തെ സ്ഥിര നിക്ഷേപം) സ്ഥിര നിക്ഷേപ അടിസ്ഥാനത്തിലാണ് വീസയ്ക്ക് അപേക്ഷിക്കുന്നതിലെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജിഡിആർഎഫ്എ) വഴിയും വസ്തുവകകളുടെ അടിസ്ഥാനത്തിലാണെങ്കിൽ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് വഴിയുമാണ് വീസയ്ക്ക് അപേക്ഷ നൽകേണ്ടത്. ജിഡിആർഎഫ്എ സൈറ്റ്: https://smart.gdrfad.gov.ae 
ലോഗിൻ ചെയ്ത ശേഷം പുതിയ അപേക്ഷയായി റജിസ്റ്റർ ചെയ്യാം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com