Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബര്‍ എട്ടു മുതല്‍

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബര്‍ എട്ടു മുതല്‍

ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപിച്ച് അധികൃതർ. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റാണ് ഡി.എസ്.എഫ്​ 29ആം എഡിഷ​ന്റെ തീയതികള്‍ പുറത്തുവിട്ടത്​. മേള 37 ദിവസം നീണ്ടുനിൽക്കും.

ഡിസംബര്‍ എട്ടു മുതല്‍ 2024 ജനുവരി 14 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുക. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവൽ കൂടിയാണ്​ ഡി.എസ്.എഫ്​. ഷോപ്പിങ് ഫെസ്റ്റിവൽ സമയത്ത് എല്ലാ ദിവസവും ആവേശകരമായ പരിപാടികളുണ്ടാകുമെന്ന് ​സംഘാടകര്‍ അറിയിച്ചു​.

അറബ്​ലോകത്തെ ​പ്രമുഖ ആർട്ടിസ്റ്റുകളായ അഹ്​ലം അൽ ഷംസി, അസ്സലാ നസ്​റി എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഇവന്‍റുകളും ഇത്തവണത്തെ പ്രത്യേകതയാണ്​. ഡിസംബർ 15ന്​ കൊക്കോകോള അരീനയിൽ രാത്രിയാണ്​ ഇവരുടെ സംഗീത വിരുന്ന്​.

രാജ്യാന്തരവും പ്രാദേശികവുമായ സംഗീതജ്ഞർ അവതരിപ്പിക്കുന്ന സംഗീത വിരുന്നുകൾ, ബാസ്​കറ്റ്​ബോൾ മത്സരങ്ങൾ, എക്സ്​ക്ലൂസീവ് ​ഷോപ്പിങ്​, വിവിധ ഇൻസ്റ്റലേഷൻസ്​, വെടിക്കെട്ട് ​എന്നിവയും​ ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com