Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപെരുന്നാൾ :2000 ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവോടെ യൂണിയൻ കോപ്

പെരുന്നാൾ :2000 ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവോടെ യൂണിയൻ കോപ്

ദുബായ് : പെരുന്നാൾ (ഇൗദുൽ ഫിത്ർ) പ്രമാണിച്ച് 2000 ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവോടെ യൂണിയൻ കോപ് 3 പ്രൊമോഷണൽ ക്യാംപെയിനുകൾ പ്രഖ്യാപിച്ചു, ഭക്ഷണം, ഭക്ഷ്യേതര, അവശ്യ ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയ്ക്ക് 60% വരെ കിഴിവുകൾ ഇതിലുൾപ്പെടുന്നു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുക, അവരുടെ ആവശ്യങ്ങൾ നിറവേറ്റുക, മത്സരാധിഷ്ഠിത വിലകളിൽ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ നൽകുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ക്യാംപെയിനുകളെന്ന് അധികൃതർ പറഞ്ഞു.    

സ്മാർട്ട് ഓൺലൈൻ സ്റ്റോറിന് (ആപ്പ്) പുറമെ ദുബായിലെ എല്ലാ യൂണിയൻകോപ് ശാഖകളിലും ഓഫറുകൾ ലഭ്യമാകും. ഈ ഓഫറുകളിൽ പൊതുജനങ്ങളുടെ അവശ്യവും ഉയർന്ന ഉപഭോഗമുള്ളതുമായ എല്ലാ ഉൽപന്നങ്ങളും ഉൾക്കൊള്ളുന്നു. ഇത് മാഗസിനുകളും സോഷ്യൽ പ്ലാറ്റ്‌ഫോമുകളും പോലുള്ള വിവിധ മാർഗങ്ങളിലൂടെ പ്രചരിപ്പിക്കും. 

 പച്ചക്കറികൾ, പഴങ്ങൾ, പാലുൽപന്നങ്ങൾ, മാംസം, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, അരി, എണ്ണ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് ഭക്ഷ്യ-ഭക്ഷണേതര ഉൽപ്പന്നങ്ങൾക്ക് വിലക്കിഴുവുണ്ടാകും. സ്മാർട്ട് ഓൺലൈൻ സ്റ്റോർ വഴി എല്ലാ യൂണിയൻ കോപ് ഓഫറുകൾക്കും ഓർഡർ ചെയ്യാനുള്ള ഓപ്ഷനുകൾ നൽകുമെന്ന് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com