കാബൂൾ : അഫ്ഗാനിസ്ഥാനെ പിടിച്ചുലച്ച് തുടർച്ചയായി 3 ഭൂകമ്പങ്ങൾ. അര മണിക്കൂറിനുള്ളിലാണ് മൂന്നു ഭൂകമ്പങ്ങളും അഫ്ഗാനിസ്ഥാനിൽ നാശം വിതച്ചത്. 6.2 തീവ്രതയിൽ 12.42നും 5.6 തീവ്രതയിൽ 12.19നും 6.1 തീവ്രതയിൽ 12.11നുമാണു ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിൽ 15 പേർ മരിക്കുകയും 78 പേർക്കു പരുക്കേൽക്കുകയും ചെയ്തു.
തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. പ്രധാന നഗരമായ ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഓഗസ്റ്റ് 28നും സെപ്റ്റംബർ നാലിനും അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു.