മൊറോക്കോയിലെ മറകേഷ് നഗരത്തിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 296 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭൂകമ്പമാപിനിയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയോടെ (പ്രാദേശിക സമയം)യാണ് ഉണ്ടായത്. നിരവധിപ്പേര്‍ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ ശബ്ദം കേട്ടുവെന്നും കെട്ടിടങ്ങള്‍ ഒഴുകി നീങ്ങുന്നത് പോലെ തോന്നിയെന്നും ഭൂകമ്പമാണെന്ന് തിരിച്ചറിയാന്‍ കുറച്ച് നേരം വേണ്ടി വന്നുവെന്നും പ്രദേശവാസികള്‍ പ്രതികരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അള്ജീരിയയിലും തുടര്‍ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2004 ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ 628 പേര് മരിക്കുകയും 926 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.