മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. ആയിരത്തി മുപ്പത്തിയേഴുപേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 1200ലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ഇന്നലെ രാത്രിയാണ് 7.2തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അറ്റ്ലസ് പര്‍വത നിരകളാണ് പ്രഭവ കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.
മൊറോക്കോയിലെ മരാക്കാഷ് നഗരത്തിലാണ് ഭൂചലനം കാര്യമായ നാശം വിതച്ചത്. പൈതൃക നഗരത്തിലെ പഴക്കമേറിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. രാത്രിയില്‍ ആളുകള്‍ ഉറങ്ങിക്കിടക്കവെ ആയിരുന്നു ദുരന്തം. നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും പ്രയാസം നേരിടുന്നുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചു.