തിരുവനന്തപുരം : ആരോഗ്യ വകുപ്പിനു കീഴിലെ 15 സർക്കാർ നഴ്സിങ് സ്കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ജില്ലകളിലുമായി 365 സീറ്റുണ്ട്. 20% സീറ്റുകൾ ആൺകുട്ടികൾക്കു സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in എന്ന വെബ്സൈറ്റിൽ. പൂരിപ്പിച്ച അപേക്ഷകൾ അതതു ജില്ലയിലെ നഴ്സിങ് സ്കൂൾ പ്രിൻസിപ്പലിന് ജൂലൈ 20 ന് അകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫിസ്, നഴ്സിങ് സ്കൂളുകൾ എന്നിവിടങ്ങളിൽ ലഭിക്കും.