Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലോകത്തിലെ ഏറ്റവും താമസയോഗ്യമായ പത്ത് നഗരങ്ങൾ; റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും താമസയോഗ്യമായ പത്ത് നഗരങ്ങൾ; റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും താമസയോഗ്യമായ പത്ത് നഗരങ്ങളുടെ പട്ടിക പുറത്തിറക്കി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു). ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ഥിരത, അടിസ്ഥാന സൗകര്യം, പരിസ്ഥിതി എന്നിവയുൾപ്പെടെ നിരവധി സുപ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്.

ലോകത്തെ 173 നഗരങ്ങളുടെ പേരുകൾ പട്ടികയിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള അഞ്ച് നഗരങ്ങളും പട്ടികയിൽ സ്ഥാനം പിടിച്ചു. ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവയും വിവിധ ഘടകങ്ങളിൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികയിലുണ്ട്.

എല്ലാ വർഷവും ഇഐയു ഗ്ലോബൽ ലൈവബിലിറ്റി സൂചിക പുറത്തിറക്കാറുണ്ട്. വിയന്ന കഴിഞ്ഞാൽ, ഡെന്മാർക്കിലെ കോപ്പൻഹേഗൻ രണ്ടാം സ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയയുടെ മെൽബൺ, സിഡ്‌നി എന്നി നഗരങ്ങളും പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുണ്ട്.

ഏറ്റവും കൂടുതൽ നഗരങ്ങൾ കാനഡയിൽ നിന്നാണ്. കാൽഗറി, വാൻകൂവർ, ടൊറന്റോ എന്നിങ്ങനെ 3 രാജ്യങ്ങൾ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് സ്വിസ് നഗരങ്ങളും ലൈവബിലിറ്റി സൂചികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സൂറിച്ച് ആറാം സ്ഥാനത്തും ജനീവ ഏഴാം സ്ഥാനത്തുമാണ്. കാൽഗറിയുമായി ഒപ്പത്തിനൊപ്പമാണ് ജനീവ. ജപ്പാനിലെ ഒസാക്ക പത്താം സ്ഥാനം നേടി.

ഇന്ത്യയിൽ നിന്ന്, ബംഗളൂരുവും അഹമ്മദാബാദും ചെന്നൈയും ന്യൂഡൽഹിയും മുംബൈയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. “കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് 2023-ൽ ആഗോള ജീവിതക്ഷമതയ്ക്ക് മൊത്തത്തിൽ ഗുണം ചെയ്യും,” ഇഐയുയിലെ ലൈവബിലിറ്റി ഇൻഡക്‌സ് മേധാവി ഉപാസന ദത്ത് പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments