Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചേലക്കരയും വയനാടും നാളെ പോളിങ് ബൂത്തിലേക്ക്

ചേലക്കരയും വയനാടും നാളെ പോളിങ് ബൂത്തിലേക്ക്

ചേലക്കരയും വയനാടും നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് രണ്ട് മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും. ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പും നാളെ നടക്കും. 

കണക്കിന്‍റെ കളികളിലാണ് ചേലക്കരയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതീക്ഷ. 9 പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം. ഇതില്‍ 6 പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫ്. മൂന്നിടത്ത് യുഡിഎഫ്. തിരുവില്വാമലയിൽ ബിജെപിയും യുഡിഎഫും ഒപ്പത്തിനൊപ്പമായതിനാൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നേടിയത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments