വാഷിങ്ടൺ: മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പിന്തള്ളിയാണ് മസ്ക് ഒന്നാമതായിരിക്കുന്നത്. ട്വിറ്ററില്‍ ഇലോണ്‍ മസ്കിന് 133.1 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. 133 ദശലക്ഷം ഫോളോവേഴ്‌സ് ബറാക് ഒബാമയുടെ പേരിലായിരുന്നു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഇലോണ്‍ മസ്ക് 44 ബില്യണ്‍ ഡോളര്‍ മുടക്കി 2022 ഒക്ടോബര്‍ 27നായിരുന്നു ട്വിറ്റര്‍ സ്വന്തമാക്കിയത്. അന്ന് അദ്ദേഹത്തിന് ട്വിറ്ററില്‍ 110 മില്യണ്‍ പിന്തുടര്‍ച്ചക്കാരുണ്ടായിരുന്നു. അതിനുശേഷം പുതുതായി 23 ദശലക്ഷത്തിലധികം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ ഫോളോ ചെയ്തത്. അതായത് ഒരു ദിവസം ശരാശരി 100,000 പുതിയ ഫോളോവേഴ്‌സിനെ അദ്ദേഹം സ്വന്തമാക്കി.
ട്വിറ്ററിന് ഏകദേശം 450 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ നോക്കിയാല്‍ അതില്‍ 30% ഉപയോക്താക്കള്‍ മസ്കിനെ പിന്തുടരുന്നുണ്ട്.