Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsടെസ്‌ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന് സൂചന

ടെസ്‌ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന് സൂചന

ന്യൂഡൽഹി : ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന സൂചനയുമായി മന്ത്രി. കാബിനറ്റ് യോഗത്തിലാണ് മന്ത്രി ഋഷികേശ് പട്ടേൽ ഇക്കാര്യം അറിയിച്ചത്.

‘‘ഗുജറാത്ത് സർക്കാർ വളരെ പ്രതീക്ഷയിലാണ്. ടെസ്‌ലയുടെ സ്ഥാപകനായ ഇലോൺ മസ്കിന് നമ്മുടെ സംസ്ഥാനത്തോട് താൽപര്യമുണ്ട്. അവർ നമ്മുടെ സംസ്ഥാനത്ത് വരുമെന്ന് പ്രതീക്ഷിക്കാം. ടെസ്‌ല വരുന്നത് ഗുജറാത്തിന്റെ വികസനത്തിന് നല്ലതാണ്. അവർ ഇവിടേക്ക് വരികയാണെങ്കിൽ നമ്മൾ അവരെ സ്വാഗതം ചെയ്യും.

മറ്റ് കാർ നിർമാതാക്കളും നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ സർക്കാരും ജനങ്ങളും വ്യവസായ സൗഹൃദമാണ്. ടാറ്റ, ഫോഡ്, സുസുക്കി എന്നീ കമ്പനികളാണ് ഗുജറാത്തിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നത്’’– മന്ത്രി പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments