ദുബായ് : ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് 16 വരെ നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഇറാഖിലെ ബഗ്ദാദ്, ബസ്ര, ഇറാനിലെ ടെഹ്റാൻ സെക്ടറുകളിലേക്കുള്ള വിമാനങ്ങളാണ് താൽക്കാലികമായി റദ്ദാക്കിയത്.
മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരെ പ്രത്യാക്രമണമുണ്ടാകുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്.ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കു ദുബായ് വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാരെയും സ്വീകരിക്കില്ല. ലബനനിലേക്കുള്ള സർവീസുകളും 15 വരെ നിർത്തിവച്ചിട്ടുണ്ട്.