Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവാസി സംഗമം: റജിസ്ട്രേഷന് മികച്ച പ്രതികരണം

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവാസി സംഗമം: റജിസ്ട്രേഷന് മികച്ച പ്രതികരണം

ലണ്ടൻ :ഭാരത് ജോഡോ യാത്രയുടെ വന്‍ വിജയത്തിനു ശേഷം കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവാസി സംഗമത്തിന്റെ റജിസ്ട്രേഷനിൽ ആവേശകരമായ പ്രതികരണമാണ് ഉള്ളതെന്ന് യുകെ ഐഒസി ഭാരവാഹികൾ പറഞ്ഞു. യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാരായ കോൺഗ്രസ്‌ പ്രവർത്തകർക്ക് പങ്കെടുക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്ന് ഐഒസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ എന്നിവർ അറിയിച്ചു.

പ്രവാസി സംഗമത്തിൽ മുൻകൂട്ടി നടത്തുന്ന റജിസ്ട്രേഷനിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്നും രണ്ട് ദിവസം മുൻപ് ആരംഭിച്ച റജിസ്ട്രേഷനിൽ ആവേശകരമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളതെന്നും ഐഒസി യുകെ കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ അറിയിച്ചു. ആവേശകരമായ പങ്കാളിത്തം ഉണ്ടാകുമെന്നതിനാൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി സമ്മേളന സ്ഥലത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ലണ്ടൻ മിഡിൽസെക്സിലെ ഹെസ്റ്റൺ ഹൈഡ് ഹോട്ടലാണ് പുതിയ സമ്മേളനം. നേരത്തെ ഹീത്രൂ എയർപോർട്ടിലെ കോർട്ടിയാർഡ് ബൈ മാരിയറ്റിൽ വച്ചു നടത്താനാണു തീരുമാനിച്ചിരുന്നത്.

മാർച്ച്‌ 5 ഞായറാഴ്ച  ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും പ്രവാസി സമ്മേളനം നടക്കുക. നേരത്തെ റജിസ്ട്രേഷൻ വിജയകരമായി പൂർത്തീകരിച്ചവർ വീണ്ടും റജിസ്‌ട്രേഷൻ നടത്തേണ്ടതില്ലെന്ന് ഐഒസി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യയിൽ നടത്തിയ ഭാരത് ജോഡോ യാത്രയുടെ വിജയം രാഹുൽ ഗാന്ധി ലണ്ടനിലെ സമ്മേളനത്തിൽ കോൺഗ്രസ്‌ പ്രവർത്തകരായ പ്രവാസികളുമായി പങ്കുവെക്കുമെന്നും സമ്മേളനത്തിൽ ഐഒസി ചെയർമാൻ സാം പിത്രോഡയടക്കമുള്ള നേതാക്കൾ ഇന്ത്യയിൽ നിന്നും പങ്കെടുക്കുമെന്നും ഐഒസി യുകെ ഭാരവാഹികൾ അറിയിച്ചു.

റജിസ്‌ട്രേഷൻ ലിങ്ക്: https://londongreetsrg.rsvpify.com

കൂടുതൽ വിവരങ്ങൾക്ക്: സുജു ഡാനിയേൽ: +447872129697, അശ്വതി നായര്‍: +447305815070, അപ്പച്ചന്‍ കണ്ണഞ്ചിറ: +447737956977

സമ്മേളനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Heston Hyde Hotel, North Hyde Lane, Hounslow, Middlesex, Post Code:TW5 0EP

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments