Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎവറസ്റ്റിന്‍റെ വളര്‍ച്ചയുടെ വേഗം കൂടിയതെന്ന് ശാസ്ത്രജ്ഞര്‍

എവറസ്റ്റിന്‍റെ വളര്‍ച്ചയുടെ വേഗം കൂടിയതെന്ന് ശാസ്ത്രജ്ഞര്‍

ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടി പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ വളരുകയാണെന്ന് ശാസ്ത്രലോകം വെളിപ്പെടുത്തുന്നു. അതിനു കാരണമായി പറയുന്നതാകട്ടെ രണ്ട് നദികളുടെ പേരാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോസി നദിയും അരുൺ നദിയും ഒന്നായതോടെയാണ് എവറസ്റ്റിന്‍റെ വളര്‍ച്ചയുടെ വേഗം കൂടിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

5 കോടി വർഷങ്ങൾക്കുമുന്‍പ് ഇന്ത്യൻ ഉപഭൂഖണ്ഡം യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉൾപ്പെട്ട ഹിമാലയൻ പർവത നിരകൾ രൂപപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 5.5 മൈൽ (8.85 കി.മീ) ഉയരത്തിലാണ് എവറസ്റ്റിന്‍റെ മുകളറ്റം. 89,000 വർഷങ്ങൾക്ക് മുമ്പ് കോസി നദി അരുൺ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (15-50 മീറ്റർ) ഉയരം കൂടിയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നദികൾ കാലക്രമേണ ഗതി മാറിയപ്പോള്‍ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു. ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാൻ കാരണമായെന്ന് ബീജിംഗിലെ ചൈന യൂണിവേഴ്‌സിറ്റി ഓഫ് ജിയോസയൻസസിലെ ജിയോ സയന്‍റിസ്റ്റ് ജിൻ-ജെൻ ഡായ് പറയുന്നു. 

ഭൗമോപരിതലത്തിൽ നിന്ന് ഐസോ ഉരുകിയ പാറകൾ പോലുള്ള കനത്ത ഭാരമോ നീക്കം ചെയ്യുമ്പോൾ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരും. ഈ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് വിളിക്കുന്നത്. ഇപ്പോള്‍ പ്രതിവർഷം ഏകദേശം 0.01-0.02 ഇഞ്ച് (0.2-0.5 മില്ലിമീറ്റർ) നിരക്കിലാണ് എവറസ്റ്റിന്റെ വളർച്ചാ നിരക്ക്. ഇതിന്‍റെ 10 ശതമാനത്തോളം ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കുന്നു. മണ്ണൊലിപ്പ് തുടരുന്നതിനാല്‍ ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിന്‍റെ ഉയർച്ച വർധിച്ചേക്കാമെന്നും പറയുന്നു. അങ്ങനെയെങ്കില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഇനിയും ഉയരുമെന്ന് സാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments