Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവ്യാജ റിക്രൂട്ട്മെന്റുകള്‍ വര്‍ധിക്കുന്നു: മുന്നറിയിപ്പുമായി നോര്‍ക്കയും വിദേശകാര്യ വകുപ്പും

വ്യാജ റിക്രൂട്ട്മെന്റുകള്‍ വര്‍ധിക്കുന്നു: മുന്നറിയിപ്പുമായി നോര്‍ക്കയും വിദേശകാര്യ വകുപ്പും

വിദേശരാജ്യങ്ങളിലേക്കുള്ള വ്യാജറിക്രൂട്ട്മെന്റുകള്‍ വര്‍ധിക്കുകയാണെന്നും ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചതായി നോര്‍ക്കാ റൂട്‌സ് വ്യക്തമാക്കി. കാനഡ / ഇസ്രായേല്‍ / യൂറോപ്പ് രാജ്യങ്ങളിലേക്കാണ് വ്യാജ റിക്രൂട്ട്‌മെന്റ് കൂടുതലും നടക്കുന്നതെന്ന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് സൂചിപ്പിച്ചു.

ഈ രാജ്യങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം നല്‍കി വ്യാജറിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്.അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ. അംഗീകൃത ഏജന്റുമാര്‍ അവരുടെ ലൈസന്‍സ് നമ്പര്‍ ഓഫീസിലും, പരസ്യങ്ങളിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്. അംഗീകൃത ഏജന്‍സികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ http://www.emigrate.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം) ശ്യാംചന്ദ്.സി IFSഅറിയിച്ചു.

1983ലെ എമിഗ്രേഷന്‍ ആക്ട് പ്രകാരം ഏജന്റ് നല്‍കുന്ന സേവനങ്ങള്‍ക്ക് 30,000 രൂപ+ജി എസ് ടി യില്‍ (18%)യില്‍ കൂടുതല്‍ പ്രതിഫലമായി ഈടാക്കുവാന്‍ പാടുള്ളതല്ല. ഇതിന് രസീത് നല്‍കേണ്ടതാണ്. അനധികൃത റിക്രൂട്ട്‌മെന്റുകള്‍ മനുഷ്യകടത്തിനു തുല്യവും ക്രിമിനല്‍ കുറ്റമാണ്.

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരായ പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോണ്‍ :0471-2336625 ഇ-മെയില്‍ : [email protected]) കൊച്ചിയിലുമുളള ( ഫോണ്‍: 0484-2315400 ഇ-മെയില്‍:: [email protected]) പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. പരാതി നല്‍കാന്‍ ഓപ്പറേഷന്‍ ശുഭയാത്ര പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. പരാതികള്‍ [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com