Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയിൽ മത-ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ അപകടകരമായ സാഹചര്യത്തിലെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഫെർണാഡ് ഡി വാർണസ്

ഇന്ത്യയിൽ മത-ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ അപകടകരമായ സാഹചര്യത്തിലെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഫെർണാഡ് ഡി വാർണസ്

ഇന്ത്യയിൽ മത-ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ അപകടകരമായ സാഹചര്യത്തിലെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഫെർണാഡ് ഡി വാർണസ്. യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം നടത്തിയ ചർച്ചക്കിടെയാണ് ഫെർണാഡ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ തുടർച്ചയായ ആക്രമണങ്ങൾ ഇരയാക്കുന്നതായി USCIRF ചെയർമാൻ എബ്രഹാം കൂപ്പർ പറഞ്ഞു.

വ്യക്തികൾക്കിടയിലോ പ്രാദേശികമായോ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നത്, രാജ്യത്താകമാനം ഇത്തരം സംഭവങ്ങളുണ്ടെന്നും ഫെർണാഡ് ഡി വാർണസ് തുറന്നടിച്ചു.മുസ്‌ലിം, ‘സിഖ്, ദളിത്‌ വിഭാഗങ്ങൾ തുടർച്ചയായി ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്. ന്യൂനപക്ഷ ശബ്ദങ്ങളെയും അവർക്കുവേണ്ടി വാദിക്കുന്നവരെയും അടിച്ചമർത്തുന്നത് തുടരുകയാണ്’. എബ്രഹാം കൂപ്പർ പറഞ്ഞു.

ജി20ക്കായി അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ ഇന്ത്യയിലെത്തി മടങ്ങിയതിനു തൊട്ടു പിന്നാലെ സെപ്റ്റംബർ ഇരുപതിനാണ് USCIRF ചർച്ച സംഘടിപ്പിച്ചത്. മെയ് രണ്ടിന് USCIRF പുറത്തിറക്കിയ റിപ്പോർട്ട്‌ ഇന്ത്യ തള്ളിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments