Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇനി കോഴിക്കോടും തൃശൂരും 5ജി

ഇനി കോഴിക്കോടും തൃശൂരും 5ജി

കേരളത്തിൽ കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം റിലയൻസ് ജിയോയുടെ ജിയോ ട്രൂ 5G സേവനങ്ങൾ തൃശൂരും, കോഴിക്കോട് നഗര പരിധിയിൽ തുടക്കംകുറിച്ചു. ജനുവരി 10 മുതൽ, തൃശൂരിലെയും കോഴിക്കോടെയും ജിയോ ഉപയോക്താക്കൾക്ക് 1 Gbps+ വേഗതയിൽ 5G സേവനം ലഭിക്കും. കോർപ്പറേഷൻ പിരിധിയിലാണ് ആദ്യ ഘട്ടത്തിൽ 5ജി സേവനം ലഭ്യമാവുക.

സ്റ്റാൻഡലോൺ 5G ഉപയോഗിച്ച്, കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5G വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വർക്ക് സ്‌ലൈസിംഗ് എന്നി പുതിയതും ശക്തവുമായ സേവനങ്ങൾ ജിയോ നൽകും. 

5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments