Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിമാനത്തില്‍ രക്തം ഛര്‍ദിച്ച് യാത്രക്കാരന് മരണം

വിമാനത്തില്‍ രക്തം ഛര്‍ദിച്ച് യാത്രക്കാരന് മരണം

നാഗ്‌പുർ : യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുംബൈ–റാഞ്ചി ഇൻഡിഗോ വിമാനം അടിയന്തരമായി നാഗ്‍പുരിൽ ഇറക്കി. 62 വയസ്സുള്ള ദേവാനന്ദ് തിവാരി വിമാനത്തിനുള്ളിൽ രക്തം ഛർദിച്ചതോടെയാണ് എമർജൻസി ലാൻഡിങ് വേണ്ടിവന്നത്.


കൗണ്ട്ഡൗൺ തുടങ്ങി അവസാന നിമിഷം ഉത്തര കൊറിയയുടെ വിമാനം റദ്ദാക്കി കിം
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ദേവാനന്ദ് തിവാരിക്കു ഗുരുതരമായ വൃക്ക രോഗവും ക്ഷയരോഗവും ബാധിച്ചിരുന്നു. യാത്രയ്ക്കിടെ അസുഖം കൂടുകയും ഇദ്ദേഹം രക്തം ഛർദിക്കുകയുമായിരുന്നു. ഇതോടെ വിമാനം നിലത്തിറക്കി.

തുടർന്നു നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. യാത്രക്കാരനെ എത്തിച്ചപ്പോൾത്തന്നെ മരിച്ച നിലയിലായിരുന്നെന്നും മൃതദേഹം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതായും കിംസ് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com