Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകനത്ത മഴ :വിമാന സർവീസുകൾ റദ്ദാക്കി

കനത്ത മഴ :വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: കനത്ത മഴയെത്തുടർന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി. അലൈൻസ് എയറിൻ്റെയും ഇൻഡിഗോയുടേയും സർവീസുകളാണ് റദ്ദാക്കിയത്. അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ പ്രത്യേക സർവീസും റദ്ദാക്കി. 

അതേസമയം, കേരളത്തിൽ കനത്ത മഴ തുടരുകയാണ്. വേനൽ മഴയിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്തനാശനഷ്ടമുണ്ടായി. കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. ഇന്നലെ വൈകിട്ട് മുതൽ തിമിർത്ത് പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നും കൊച്ചിയില്‍ മഴ തുടര്‍ന്നു. ആസാദ്‌ റോഡ്, പനമ്പള്ളി നഗർ ശാന്തി നഗർ തുടങ്ങിയ ഇടങ്ങളിലാണ് വെള്ളം ഉയർന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments