Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിമാന നിരക്കുകൾ കുത്തനെ വർധിച്ചു : പ്രവാസികൾക്ക് തിരിച്ചടി

വിമാന നിരക്കുകൾ കുത്തനെ വർധിച്ചു : പ്രവാസികൾക്ക് തിരിച്ചടി

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ശൈത്യകാല അവധിക്ക് വേണ്ടി അടക്കുകയാണ്. സ്‌കൂളുകൾ ഈ വർഷം രണ്ടാഴ്ചത്തെ അവധി മാത്രമാണുള്ളത്. ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ നാട്ടിൽ പോവുന്നവരും നിരവധിയാണ്. ഇതോടെ മസ്‌കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ വർധിച്ചു. ഈ മാസം 18 മുതൽ 25 വരെ കൊല്ലുന്ന നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. കോഴിക്കോട്ടേക്ക് ഒമാൻ എയർ ഈ മാസം 19ന് 146 റിയാലും 20 ന് 468 റിയാലും 21ന് 222 റിയാലുമാണ് ഈടാക്കുന്നത്. ഈ മാസം 24 മുതലാണ് ഒമാൻ എയറിന്റെ കോഴിക്കോട്ടേക്കുള്ള നിരക്കുകൾ കുറയുന്നത് തന്നെ.


കൊച്ചിയിലേക്ക് ഒമാൻ എയർ ഈ മാസം 19 ന് 119 റിയാലും 20ന് 481 റിയാലുമാണ് വൺവേക്കുള്ളത്. തിരുവന്തപുരത്തേക്ക് 19ന് 293 റിയാലും 20ന് 627 റിയാലുമാണ് നിരക്ക്. ബജറ്റ് വിമാന കമ്പനിയായ സലാം എയറും കോഴിക്കോട്ടേക്ക് ഉയർന്ന നിരക്കുകൾ തന്നെയാണ് ഈടാക്കുന്നത്. ഈ മാസം 18ന് കോഴികോട്ടേക്ക് 110 റിയാലാണ് ഈടാക്കുന്നത്. 19ന് 179 റിയാലും 20, 21 തീയതതികളിൽ 96 റിയാലും 22ന് 78 റിയാലുമാണ് വൺവേക്ക് നൽകുന്നത്.

എയർ ഇന്ത്യ എക്പ്രസ് ഒളിഞ്ഞും തെളിഞ്ഞുമാണ് അവധിക്കാല നിരക്കുകൾ ഇടുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി എയർ ഇന്ത്യ എക്പ്രസിന്റെ സെറ്റുകളിൽ നിരക്കുകൾ ലഭ്യമാവുന്നില്ല. എങ്കിലും അവധിക്കാലത്ത് വൺവേക്ക് 70 റിയാലിൽ കൂടിയ നിരക്കുകൾ തന്നെയാണ് കോഴിക്കേട്ടേക്ക് എയർ ഇന്ത്യ നൽകുന്നത് . തിരവന്തപുരത്തേക്കാണ് എയർ ഇനത്യ എക്പ്രസ് ഏറ്റവും കൂടിയ നിരക്കുകൾ ഈടാക്കുന്നത്. കണ്ണൂരിലേക്കും 19 മുതൽ 24 വരെ കാലത്ത് 100 റിയാലിൽ കൂടിയ നിരക്കാണ് വൺവേക്കുള്ളത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments