Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിമാനയാത്രക്കിടെ സഹയാത്രികൻ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവതി

വിമാനയാത്രക്കിടെ സഹയാത്രികൻ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവതി

കൊൽക്കത്ത: വിമാനയാത്രക്കിടെ സഹയാത്രികൻ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവതി. കൊൽക്കത്തയിൽ നിന്ന് ബാഗ്ദോഗ്രയിലേക്ക് യാത്ര തിരിച്ച സ്പൈസ്ജെറ്റ് വിമാനത്തിലെ യാത്രക്കാരിക്കാണ് സഹയാത്രികനിൽ നിന്ന് ദുരനുഭവമുണ്ടായത്. ജനുവരി 31നാണ് സംഭവം. 

സംഭവത്തെക്കുറിച്ച് പരാതി ലഭിച്ച ഉടൻ കാബിൻ ക്രൂ വിഷയത്തിൽ ഇടപെടുകയും യാത്രക്കാരനെ മാറ്റിയിരുത്തുകയും ചെയ്തെന്ന്  സ്പൈസ്ജെറ്റ് അധികൃതർ അറിയിച്ചു. വിമാനം ലാൻഡ് ചെയ്ത ഉടൻ ഇരുവരേയും സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് കൊണ്ടുപോയി. ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് യാത്രക്കാരൻ യുവതിയോട് മാപ്പുപറഞ്ഞു.


അതേസമയം, യാത്രക്കാരനെതിരെ നടപടിയെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും അവർ പരാതി എഴുതി നൽകിയില്ലെന്ന് സ്പൈസ്ജെറ്റ് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. അതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ എയർലൈൻ അധികൃതർക്ക് സാധിച്ചില്ലെന്നും വിശദീകരണമുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments