ഏഴു പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനാസ്. ഡിസംബര്‍ ഒന്നു മുതല്‍ മദീനയില്‍ നിന്ന് ഏഴു പുതിയ സര്‍വീസുകള്‍ കൂടി തുടങ്ങും.
റിയാദിലും ജിദ്ദയിലും ദമ്മാമിലും ഫ്ലൈനാസിന് നേരത്തെ ഓപ്പറേഷന്‍സ് ഹബ്ബുകളുണ്ട്. മദീന വിമാനത്താവളത്തില്‍ പുതിയ ഓപ്പറേഷന്‍സ് ഹബ്ബ് തുറക്കുന്നതോടെ സൗദിയില്‍ നാലു ഓപ്പറേഷന്‍ ഹബ്ബുകളുള്ള വിമാനകമ്പനിയായി ഫ്ലൈനാസ് മാറും. മദീന വിമാനത്താവളത്തിലെ പുതിയ ഓപ്പറേഷന്‍സ് ബേസില്‍ നിന്നാണ് ഡിസംബര്‍ മുതല്‍ അഞ്ച് വിദേശ നഗരങ്ങളിലേക്കും രണ്ട് ആഭ്യന്തര നഗരങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ദുബൈ, ഒമാന്‍, ബാഗ്ദാദ്, അസ്താംബൂള്‍, അങ്കാറ എന്നിവിടങ്ങളിലേക്കും അബഹ തബൂക്ക് എന്നീ ആഭ്യന്തര നഗരങ്ങളിലേക്കുമാണ് മദീനയില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ ഫ്ലൈനാസ് സര്‍വീസ് തുടങ്ങുക.
നിലവില്‍ റിയാദ്, ജിദ്ദ, ദമ്മാം, കെയ്‌റോ എന്നിവിടങ്ങളിലേക്ക് മദീനയില്‍ നിന്ന് ഫ്‌ലൈനാസ് സര്‍വീസ് നടത്തുന്നുണ്ട്. പുതിയ ഏഴ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ കൂടിാകുമ്പോള്‍ മദീനയില്‍ നിന്ന് ഫ്ലൈനാസ് സര്‍വീസുള്ള ഡെസ്റ്റിനേഷനുകള്‍ 11 ആകും.