Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്

കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്

റിയാദ് : വളരെ കുറഞ്ഞ നിരക്കിൽ സൗദി അറേബ്യയിലെയും യുഎഇയിലെയും വിവിധ സ്ഥലങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്. സെപ്റ്റംബർ ഒന്നു മുതലാണ് സർവീസ് ആരംഭിക്കുന്നത്. റിയാദ് – ദുബായ് വേൾഡ് സെൻട്രൽ – അൽ മുക്തം രാജ്യാന്തര വിമാനത്താവളം ജിദ്ദ – അബുദാബി, ഷാർജ മദീന – അബുദാബി, ഷാർജ എന്നീ സർവീസുകളാണ് ഫ്ളൈനാസ് നടത്തുന്നത്.

അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് മദീനയിലേയ്ക്ക് 249 ദിർഹം (ഏകദേശം 5000 രൂപ), ദുബായ് വേൾഡ് സെൻട്രൽ നിന്ന് റിയാദിലേയ്ക്ക് 239 ദിർഹം (ഏകദേശം 5000 രൂപ), അബുദാബിയിൽ നിന്ന് ജിദ്ദയിലേയ്ക്ക് 365 ദിർഹം (ഏകദേശം 8000 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 2020ലെ കണക്കുകൾ പ്രകാരം യുഎഇയിൽ നിന്ന് ഏറ്റവും കൂടുതൽ വിമാനങ്ങൾ പുറപ്പെടുന്നത് സൗദി അറേബ്യയിലേക്കാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments