Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരായ പ്രക്ഷോഭം ഫ്രാന്‍സില്‍ തുടരുന്നു

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരായ പ്രക്ഷോഭം ഫ്രാന്‍സില്‍ തുടരുന്നു

പാരിസ്: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം. പാരിസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവള ടെര്‍മിനലിലേക്കുള്ള പ്രവേശനം സമരക്കാര്‍ തടസ്സപ്പെടുത്തി. ട്രെയിന്‍ സര്‍വിസുകളും തടസ്സപ്പെട്ടു. ചില സ്കൂളുകള്‍ പ്രതിഷേധത്തിൽ അടച്ചു. പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തുകയും കൂട്ടിയിട്ട മാലിന്യം കത്തിച്ച്‌ തീയും പുകയും ഉയർത്തുകയും ചെയ്തു. രാജ്യത്തുടനീളം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധറാലികള്‍ നടന്നു.

പ്രതിഷേധം വിമാനസര്‍വിസുകളെ ബാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. പെന്‍ഷന്‍ പ്രായം 62ല്‍നിന്ന് 64 ആയി ഉയര്‍ത്താന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്താതെ കൊണ്ടുവന്ന നിയമം വര്‍ഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് രോഷത്തിന് ഇടയാക്കിയത്. ജനുവരി മുതല്‍ സമാധാനപരമായ പ്രതിഷേധം നടക്കുന്നുണ്ട്. ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സര്‍ക്കാര്‍ പെന്‍ഷന്‍ നിയമം പിന്‍വലിക്കണമെന്ന് ഫ്രാന്‍സിലെ ഏറ്റവും വലിയ യൂനിയനായ മോഡറേറ്റ് ഫ്രഞ്ച് ഡെമോക്രാറ്റിക് കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ തലവന്‍ ലോറന്റ് ബെര്‍ഗര്‍ ബിഎഫ്എം ടിവിയോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com