Tuesday, January 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുതുവര്‍ഷ ആരംഭത്തോടെ സൗജന്യ കോണ്ടം വിതരണം നടപ്പിലാക്കി ഫ്രാൻസ്

പുതുവര്‍ഷ ആരംഭത്തോടെ സൗജന്യ കോണ്ടം വിതരണം നടപ്പിലാക്കി ഫ്രാൻസ്

ലൈംഗികരോഗങ്ങളുടെ വ്യാപനവും ലൈംഗികസുരക്ഷയും ഉറപ്പിക്കുന്നതിന് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സുരക്ഷാമാര്‍ഗമാണ് കോണ്ടം. ഗര്‍ഭനിരോധനമാര്‍ഗമായാണ് പൊതുവെ ഉപയോഗിക്കപ്പെടുന്നതെങ്കിലും ഇതിനൊപ്പം തന്നെ ലൈംഗികരോഗങ്ങളില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കലും കോണ്ടത്തിന്‍റെ ധര്‍മ്മമായി വരുന്നുണ്ട്. 

എങ്കില്‍ പോലും ഇന്നും കോണ്ടം ഉപയോഗത്തിലേക്ക് വരാത്ത നിരവധി പേരുണ്ട്. പ്രത്യേകിച്ച് വളരെ ഉള്ളിലേക്കുള്ള ഗ്രാമപ്രദേശങ്ങളാണ് കാര്യമായും കോണ്ടം ഉപയോഗം പ്രാവര്‍ത്തികമാക്കാതിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് പലതരത്തിലുള്ള ബോധവത്കരണ പരിപാടികളും സര്‍ക്കാര്‍തലത്തിലും മറ്റ് സന്നദ്ധ സംഘടനകളും ഏറ്റെടുത്ത് നടത്തുന്നതും ഇതുകൊണ്ട് തന്നെയാണ്. 

എന്നാലിപ്പോള്‍ ഫ്രാൻസ് ഈ വിഷയത്തില്‍ ഏറെ വിപ്ലവകരമായൊരു ചുവടുവയ്പിലേക്ക് കടന്നിരിക്കുകയാണ്. 26 വയസിന് താഴെയുള്ള യുവാക്കള്‍ക്കെല്ലാം രാജ്യത്ത് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനാണ് ഫ്രാൻസിന്‍റെ തീരുമാനം. ഇക്കാര്യം പോയ വര്‍ഷം അവസാനത്തില്‍ തന്നെ ഫ്രാൻസ് അറിയിച്ചിരുന്നു. 

ഇത് വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. പുതുവര്‍ഷം തുടങ്ങി തീരുമാനം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോള്‍ 2023ലേക്ക് കടന്നതോടെ തീരുമാനം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഫ്രാൻസ്. 

18 മുതല്‍ 25 വയസ് വരെയുള്ള യുവാക്കള്‍ക്കാണ് കോണ്ടം സൗജന്യമായി നല്‍കുന്നത്. ലൈംഗികരോഗങ്ങളെ ചെറുക്കുകയെന്നത് തന്നെയാണ് പ്രധാന ലക്ഷ്യമെന്ന് പദ്ധതിയെ കുറിച്ച് വിശദീകരിക്കവെ ഫ്രഞ്ച് പ്രസിഡന്‍റെ ഇമ്മാനുവല്‍ മാക്രണ്‍ അറിയിച്ചിരുന്നു. ഫ്രാൻസില്‍ ഇരുപത്തിയഞ്ച് വയസിന് താഴെ പ്രായം വരുന്ന സ്ത്രീകള്‍ക്ക് നേരത്തെ തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമാണ്. ഡോക്ടര്‍മാരുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ ഈ ഗുളികകള്‍ യുവതികള്‍ക്ക് ലഭിക്കും. 

‘ആഗോളതലത്തില്‍ തന്നെ ലൈംഗികരോഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍ വ്യാപകമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. യുവത ആരോഗ്യകരമായും സുരക്ഷിതമായും വേണം ലൈംഗികബന്ധത്തിലേര്‍പ്പെടാൻ. ഇക്കാര്യം സ്വയം ഉറപ്പുവരുത്താൻ അവര്‍ക്ക് സാധിക്കട്ടെ. ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ നാം എന്താണോ പഠിക്കുന്നത്, പറയുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും യാഥാര്‍ത്ഥ്യം…’- ഇമ്മാനുവല്‍ മാക്രണിന്‍റെ വാക്കുകള്‍. 

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2020ലും 2021ലും ഫ്രാൻസില്‍ ലൈംഗികരോഗങ്ങളുടെ തോത് മുപ്പത് ശതമാനത്തോളം കൂടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവുമായി സര്‍ക്കാരെത്തിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com