Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘ആരാണ് ഈ ടീച്ചറമ്മ? :കെ.കെ.ശൈലജയ്ക്കെതിരെ ഒളിയമ്പുമായി ജി.സുധാകരൻ

‘ആരാണ് ഈ ടീച്ചറമ്മ? :കെ.കെ.ശൈലജയ്ക്കെതിരെ ഒളിയമ്പുമായി ജി.സുധാകരൻ

തിരുവല്ല : മുൻ മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ ഒളിയമ്പുമായി ജി.സുധാകരൻ. ‘ആരാണ് ടീച്ചറമ്മ’ എന്നാണു ആദ്യ പിണറായി വിജയൻ സർക്കാരിൽ ശൈലജയ്ക്കൊപ്പം മന്ത്രിയായിരുന്ന സിപിഎം നേതാവ് സുധാകരൻ ചോദിച്ചത്. ഒരമ്മയ്ക്കും അങ്ങനെയാരും പേരിട്ടിട്ടില്ലെന്നും മന്ത്രിയാകാത്തതിനു വേദനിക്കേണ്ടതില്ലെന്നും പറഞ്ഞു. ‍ശൈലജയെ ചിലർ ടീച്ചറമ്മയെന്നു വിശേഷിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് നേതാവ് ജോസഫ് എം.പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു സുധാകരൻ.

‘‘ആരാണ് ഈ ടീച്ചറമ്മ? അങ്ങനെയൊരു അമ്മ കേരളത്തിൽ ഇല്ലല്ലോ. ആരാണിത്? എനിക്കു മനസ്സിലായില്ല. ഒരു അമ്മയ്ക്കും അങ്ങനെ പേരിട്ടിട്ടില്ല. അവരവരുടെ പേര് പറഞ്ഞാൽ‌ മതി. പ്രത്യേക ആൾ മന്ത്രിയായില്ലെങ്കിൽ വേദനിക്കേണ്ട കാര്യമില്ല. മന്ത്രിയാവേണ്ട ആരെല്ലാം കേരളത്തിൽ ഇതുവരെ മന്ത്രിമാരായിട്ടുണ്ട്? കഴിവുള്ള എത്രപേർ മന്ത്രിമാരാകാതെ ഇരുന്നിട്ടുണ്ട്? ഒരു മന്ത്രി ആകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണം.

ഒരു എംഎൽഎ ഉള്ള പാർട്ടിയിൽനിന്നൊക്കെ മന്ത്രിമാരുണ്ടാകാം. അതിനെപ്പറ്റിയല്ല പറയുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാർട്ടികളിൽനിന്നു മന്ത്രിമാരാകണമെങ്കിൽ പ്രസ്ഥാനത്തിനു വേണ്ടി കുറച്ചുകാലം പോരാടണം. ജനങ്ങളുടെ സ്നേഹം ആർജിക്കണം. അത്യാവശ്യം ഒരു ലാത്തിയൊക്കെ ശരീരത്തിൽ കൊള്ളണം. സഹാനുഭൂതിയല്ല മന്ത്രിസ്ഥാനം. നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനത്തിനുള്ള യോഗ്യത. പ്രസ്ഥാനത്തെ വളർത്തി, അഭിപ്രായങ്ങൾ ധൈര്യമായി പറഞ്ഞ്, പ്രക്ഷോഭങ്ങളുടെ മുൻപന്തിയിൽ നിൽക്കണം.’’– സുധാകരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments