Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം നാളെ; എസ്. ജയ്ശങ്കർ അദ്ധ്യക്ഷത വഹിക്കും

ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം നാളെ; എസ്. ജയ്ശങ്കർ അദ്ധ്യക്ഷത വഹിക്കും

ന്യൂഡൽഹി: ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് നാളെ ന്യൂഡൽഹിയിൽ തുടക്കമാകും. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന രണ്ടാമത്തെ മന്ത്രിതല യോഗമാണിത്. റഷ്യ-.യുക്രെയ്ൻ പ്രതിസന്ധി, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളിലാകും ചർച്ച നടക്കുക.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്, ജർമ്മനിയുടെ അന്നലീന ബെയർബോക്ക്, ഫ്രാൻസിന്റെ കാതറിൻ കൊളോന, അർജന്റീന വിദേശകാര്യ മന്ത്രി സാന്റിയാഗോ കഫീറോ, ഓസ്ട്രേലിയയുടെ പെന്നി വോങ്, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ഇന്തോനേഷ്യയുടെ റെറ്റ്നോ മർസൂഡി, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ്,. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ ഫോണ്ടെലെസ്, ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഇതിന് പുറമേ ജി20 ഇതര അംഗങ്ങൾ ഉൾപ്പെടെ 40 രാജ്യങ്ങളുടെ പ്രതിനിധികളും ബഹുമുഖ സംഘടനകളും പങ്കെടുക്കും.

ന്യൂഡൽഹിയിൽ നടന്ന പ്രത്യേക പ്രീ-ഇവന്റ് ബ്രീഫിംഗിൽ, രാഷ്‌ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടക്കുന്ന എഫ്എംഎം മീറ്റിംഗിന്റെ വിശദാംശങ്ങൾ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പങ്കുവെച്ചു. ജി20 ആതിഥേയത്വം വഹിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സെഷനുകളായാകും യോഗം നടക്കുക. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാകും അദ്ധ്യക്ഷത വഹിക്കുക.

ആദ്യത്തെ സെഷനിൽ ഭക്ഷണം, ഊർജ്ജം, ബഹുമുഖവാദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. രണ്ടാമത്തെ സെഷനിൽ നാലോ അഞ്ചോ വിഷയങ്ങൾ ശ്രദ്ധാകേന്ദ്രമാകും. ആഗോള നൈപുണ്യ മാപ്പിംഗ്, ആഗോള ടാലന്റ് പൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, മയക്കുമരുന്ന്, തീവ്രവാദ വിരുദ്ധത എന്നിവയും ചർച്ചയുടെ ഭാഗമാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments