Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗസ്സയിലേക്ക് തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി

ഗസ്സയിലേക്ക് തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി

ഇറ്റലി: ഗസ്സയിലേക്ക്​ തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്​ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി.ഒമ്പതു മാസത്തിൽ എത്തിനിൽക്കുന്ന യുദ്ധം ഗസ്സയിലെ സിവിലിയൻ സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ,എല്ലാ തടസങ്ങളും മറികടന്ന്​ സഹായം ഉറപ്പാക്കണമെന്ന്​ ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടു.

അന്താരാഷ്​ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്​ഥകളും പാലിക്കാൻ ഇസ്രായേൽ തയാറാകണം. വെസ്​റ്റ്​ ബാങ്കിൽ ഫലസ്​തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾ ഉപേക്ഷിക്കാനും ഉച്ചകോടി ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. ദ്വിരാഷ്​ട്ര ഫോർമുല മാത്രമാണ്​ പശ്​ചിമേഷ്യൻ പ്രശ്​നപരിഹാരമെന്നും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നീളുന്നത്​ ഗുരുതര പ്രത്യാഘാതം സൃഷ്​ടിക്കുമെന്നും ഉച്ചകോടി മുന്നറിയിപ്പ്​ നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments