ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നഷ്ടമായ സമ്പത്തില്‍ ഭൂരിഭാഗവും തിരിച്ചുപിടിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഇന്ത്യന്‍ ശതകോടീശ്വരന്‍ വീണ്ടും 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ തിരിച്ചെത്തി. 2023ലാണ് അദാനി ഗ്രൂപ്പിനെതിരെ സാമ്പത്തിക സുതാര്യത ഉള്‍പ്പടെ നിരവധി വിഷയങ്ങളുയര്‍ത്തി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനിയുടെ സമ്പത്തിലും ഗ്രൂപ്പിന്റെ ആസ്തിയിലും വന്‍ ഇടിവുണ്ടായി. ഗ്രൂപ്പ് കമ്പനികളുടെ മൂല്യത്തില്‍ 150 ബില്യണ്‍ ഡോളറിന്റെ ഇടിവാണുണ്ടായത്.
ബ്ലൂംബര്‍ഗിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അദാനിയുടെ സമ്പത്ത് 1,000,000 ലക്ഷം കോടി ഡോളറാണ് (100.7 ബില്യണ്‍ ഡോളര്‍). ലോകത്തിലെ ഏറ്റവും സമ്പന്ന വ്യക്തികളുടെ പട്ടികയില്‍ 12ാമനായും അദാനി മാറി. ഈ സാമ്പത്തിക വര്‍ഷം 16.4 ബില്യണ്‍ ഡോളറാണ് അദാനി തിരിച്ചുപിടിച്ചത്.
എന്നാല്‍ 2022 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ അദാനിയുടെ സമ്പത്തില്‍ ഇപ്പോഴും 50 ബില്യണ്‍ ഡോളറിന്റെ കുറവുണ്ട്.