ഗാസ : ഇസ്രയേലിന്റെ സൈനിക നടപടിയിൽ വലയുന്ന ഗാസയിൽ വെടിനിർത്താനുള്ള പ്രമേയത്തിൽ ഇന്ന് യുഎൻ പൊതുസഭയിൽ വോട്ടെടുപ്പ് നടക്കും. ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഗണിച്ച് ഉടൻ വെടിനിർത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ വെള്ളിയാഴ്ച യുഎസ് വീറ്റോ ചെയ്തിരുന്നു.
ഒക്ടോബറിൽ വെടിനിർത്തൽ പ്രമേയം പൊതുസഭ അംഗീകരിച്ചിരുന്നു. വോട്ടിനിട്ടപ്പോൾ 193 അംഗങ്ങളിൽ 121 പേർ അനുകൂലിച്ചും 14 പേർ എതിർത്തും വോട്ട് ചെയ്തു. 44 രാജ്യങ്ങൾ വിട്ടുനിന്നു. ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച സൈനികനടപടിയിൽ ഇതുവരെ 18000ത്തിലേറെ പലസ്തീൻകാർ കൊല്ലപ്പെട്ടു.