ജറുസലം ∙ വെടിനിർത്തലിന് ആവശ്യപ്പെടാത്ത യുഎൻ രക്ഷാസമിതി പ്രമേയം അർഥശൂന്യമെന്ന വിമർശനത്തിനിടെ, ഗാസയിലെ ഏറ്റവും വലിയ അഭയാർഥിക്യാംപ് സ്ഥിതി ചെയ്യുന്ന ജബാലിയയിൽ ഇസ്രയേൽ ഇന്നലെയും കനത്ത് ബോംബാക്രമണവും ഷെല്ലാക്രമണവും തുടർന്നു.
തെരുവുയുദ്ധം നടക്കുന്ന ഈ മേഖലയിൽ ഇസ്രയേൽ സൈന്യത്തിന്റെ 5 ടാങ്കുകൾ തകർത്തതായും സൈനികരെ വധിച്ചതായും ഹമാസ് അവകാശപ്പെട്ടു. ഗാസ സിറ്റിയിലെ ഇസ മേഖലയിൽ ഹമാസ് ആസ്ഥാനം തകർത്തതായി ഇസ്രയേലും അവകാശപ്പെട്ടു.
ഇന്നലെ ഗാസ സിറ്റിയിൽ പാർപ്പിടസമുച്ചയത്തിനുനേർക്കുണ്ടായ ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ കുട്ടികളും സ്ത്രീകളുമടക്കം 76 അംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ യുഎൻ ഡവലപ്മെന്റ് പ്രോഗ്രാമിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഇസാം അൽ മുഗ്രാബിയും ഭാര്യയും 5 മക്കളും ഉൾപ്പെടുന്നു