Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news​ഗാസയിലെ അഭയാ‍ർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 100ലധികം പേ‍ർ കൊല്ലപ്പെട്ടു

​ഗാസയിലെ അഭയാ‍ർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 100ലധികം പേ‍ർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ​ഗാസയിലെ അഭയാ‍ർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 100ലധികം പേ‍ർ കൊല്ലപ്പെട്ടു. ​ഗാസയിലെ ജബലിയയിലെ അഭയാ‍ർത്ഥി ക്യാമ്പിലെ അപ്പാർട്ട്മെൻറ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്. ജബലിയ അഭയാർത്ഥി ക്യാമ്പ് പൂർണമായും തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 300ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ നിരവധി പേരുടെ നില ​ഗുരുതരമാണ്.

ഇസ്രയേൽ ടാങ്കുകൾ ഗാസ നഗരം വളഞ്ഞു. ഹമാസ് കമാൻഡറുടെ വെസ്റ്റ് ബാങ്കിലെ വീട് തകർത്തു. ഹമാസ് ബങ്കറുകൾ തകർത്തെന്നും ഇസ്രയേൽ. ​ഗാസയിലേത് അതി​ഗുരുതരമായ അവസ്ഥയെന്ന് റെഡ് ക്രസന്റ്. പരിക്കേറ്റവരെ പ്രവേശിപ്പിക്കാൻ ആശുപത്രികളില്ല. ഇന്ധനമില്ലാത്തതിനാൽ ആശുപത്രികളിൽ ചികിത്സ നിലച്ചു.

തറയിലാണ് നൂറുകണക്കിനാളുകൾ കിടക്കുന്നത്. ശുദ്ധജലം ഇല്ലാത്തതിനാൽ അതീവ ദുരിതത്തിലാണ് ജനങ്ങൾ. ജബലിയ അഭയാർത്ഥി ക്യാമ്പിൽ കൂട്ടക്കുരുതിയെന്നാണ് പുറത്തുവരുന്ന വിവരം. നൂറ് കണക്കിന് പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്. ഭൂകമ്പമുണ്ടായ അവസ്ഥയാണ് ​ഗാസയിലേതെന്നാണ് പരിക്കേറ്റവർ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com