യു.കെ, യു.എസ്.എ, കാനഡ തുടങ്ങിയ സ്റ്റഡി ഡെസ്റ്റിനേഷനുകളോടൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ് ജര്‍മ്മനി. ജര്‍മ്മന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വിന്റര്‍ സെമസ്റ്ററില്‍ ഏകദേശം 370,000 അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് കണ്ടെത്തല്‍. ഇതോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ പഠിക്കുന്ന രാജ്യം എന്ന നിലയില്‍ ആസ്‌ട്രേലിയയെ മറികടക്കാനും ജര്‍മ്മനിക്കായി. ഇപ്പോള്‍ യു.എസ്സിനും, യു.കെയ്ക്കും പുറകില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ജര്‍മ്മനി.
ജര്‍മ്മനിയിലേക്കെത്തുന്ന വിദ്യാര്‍ഥികളിലും തൊഴിലാളികളിലും ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്ന മേഖല സയന്‍സ് വിഷയങ്ങളാണെന്നാണ് കണ്ടെത്തല്‍. രാജ്യത്തുടനീളമുള്ള സര്‍വ്വകലാശാലകളിലും, ഗവേഷണ സ്ഥാപനങ്ങളിലും ജോലി ചെയ്യുകയും ഗേവഷണം നടത്തുകയും ചെയ്യുന്ന ജര്‍നിയില്‍ നിലവില്‍ 70,000 ലധികം അന്തര്‍ ദേശീയ ശാസ്ത്ര ജീവനക്കാരുണ്ട്. ഈ കണക്കുകളിലും അമേരിക്ക കഴിഞ്ഞാല്‍ ജര്‍മ്മനിയും യു.കെയോടൊപ്പം ഇടം പിടിച്ചിട്ടുണ്ട്.
2022-23 അക്കാദമിക വര്‍ഷത്തില്‍ 3,67,578 അന്തര്‍ ദേശീയ വിദ്യാര്‍ഥികളാണ് ജര്‍മ്മന്‍ സര്‍വ്വകലാശാലകളില്‍ പഠനം നടത്തിയത്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 5 ശതമാനത്തിന് മുകളില്‍ വര്‍ധനവാണ് വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.