ദുബായ് : ഗ്ലോബൽ വില്ലേജിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമായി. വൈകിട്ട് 4 മുതൽ രാത്രി ഒന്നുവരെയാണ് ആഘോഷം. ഈദ് സന്ദേശങ്ങളും ആശംസകളുമായി ഗ്ലോബൽ വില്ലേജിൽ അലങ്കാര ദീപങ്ങൾ നിറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 5 വരെ രാത്രി 10ന് വെടിക്കെട്ട് നടക്കും.
റമസാനിൽ ആദ്യമായി ആരംഭിച്ച മുൽതാഖ ഗ്ലോബൽ വില്ലേജ് ഈദ് ആഘോഷങ്ങളിലും സന്ദർശകർക്ക് സ്വാഗതമോതും. തുറന്ന മൈതാനിയിൽ സന്ദർശകർക്ക് സൗജന്യമായി മജ്‌ലിസ് സൗകര്യമൊരുക്കുന്നതാണ് മുൽതാഖ ഗ്ലോബൽ വില്ലേജ്. ഇവിടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ചിരിക്കാനും ഭക്ഷണം പങ്കിടാനും അവസരമുണ്ട്.