Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news2023 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സേർച്ച് ചെയ്ത കാര്യങ്ങൾ ഇവയാണ്

2023 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സേർച്ച് ചെയ്ത കാര്യങ്ങൾ ഇവയാണ്

ഈ വർഷം അവസാനിക്കാറാകുമ്പോൾ ഗൂഗിളെക്കൊന്ന് തിരിഞ്ഞുനോക്കിയാലോ? 2023ൽ ഇന്ത്യക്കാരുടെ ശ്രദ്ധ ആകർഷിച്ച കാര്യങ്ങളുടെ പട്ടിക പുറത്തിരിക്കുകയാണ് ഗൂഗിൾ. രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ആണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത്. ചാറ്റ് ജിപിടിയും മുന്നിൽ തന്നെയുണ്ട്. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താൻ ലക്ഷ്യമിട്ട ഐഎസ്ആർഒയുടെ ചാന്ദ്രയാൻ 3 ദൗത്യം 2023 ആഗസ്റ്റ് 23നാണ് വിജയം കണ്ടത്. പിന്നാലെ, ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ളവർ ചാന്ദ്രയാനെ തിരഞ്ഞെത്തിയിരുന്നു. ചന്ദ്രയാൻ -3 ന്റെ ചരിത്രപരമായ വിജയം വാർത്താ തലക്കെട്ടിൽ, ചന്ദ്രനിലേക്കുള്ള ബഹിരാകാശ പേടകത്തിന്റെ യാത്ര എന്നിങ്ങനെയായിരുന്നു തിരയലുകൾ.

വാട്ട് ഈസ് എന്ന് തുടങ്ങുന്ന സെർച്ച് ക്വറികൾ ഏറെയും ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടതായിരുന്നു. ബഹുരാഷ്ട്ര കൂട്ടായ്മയെക്കുറിച്ചുള്ള ആളുകളുടെ ജിജ്ഞാസ തുറന്നുകാട്ടുന്നതായിരുന്നു ജി20 ടാഗിലെ തിരയലുകൾ. കൂടാതെ, കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, സിവിൽ കോഡ് ചർച്ചകൾ തുടങ്ങിയ ദേശീയസംഭവങ്ങളിലും ഇസ്രായേൽ ആക്രമണം, തുർക്കി ഭൂകമ്പം എന്നിങ്ങനെ ആഗോള വാർത്തകളിലും ആളുകൾ താല്പര്യം പ്രകടിപ്പിച്ചു.

എന്താണ് ഹമാസ് എന്ന് തിരഞ്ഞെത്തിയവരുടെ എണ്ണവും കുറവല്ല. അന്തരിച്ച ഫ്രണ്ട്‌സ് സീരീസ് താരം മാത്യു പെറിയെ കുറിച്ചും മണിപ്പൂർ, ഒഡീഷ ട്രെയിൻ അപകടം എന്നിവയും ഗൂഗിൾ സെർച്ച് ഹിറ്റുകളിൽ ഇടംപിടിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments