Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചും കേന്ദ്ര വിമർശിച്ചും നയപ്രസംഗത്തിൽ ഗവർണർ

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചും കേന്ദ്ര വിമർശിച്ചും നയപ്രസംഗത്തിൽ ഗവർണർ

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. അതേസമയം, ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുതീര്‍പ്പെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. 17 ശതമാനം വളർച്ച നേടി. ദുർബല വിഭാഗങ്ങൾക്കായാണ് സംസ്ഥാനത്തിന്റെ വികസനം നയം. ലൈഫ് മിഷൻ പദ്ധതി തുടരും. നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ സംസ്ഥാനം മുൻപിലാണെന്നും ഗവർണർ പറഞ്ഞു.

‘‘തൊഴിൽ ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. നിയമസഭയുടെ അവകാശങ്ങൾ സംരക്ഷിക്കും. തോട്ടം മേഖലയ്ക്ക് ഊന്നല്‍ നൽകും. വിദ്യാഭ്യാസ മേഖലയിലും പുരോഗതിയുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി കേരളം മാറി. ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടു. ജനങ്ങൾക്ക് ആരോഗ്യമേഖലയില്‍ വിശ്വാസം കൂടി. പ്രസവ–ശിശുമരണ നിരക്ക് കുറഞ്ഞു’’– ഗവർണർ പഞ്ഞു.

ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച നടക്കും തുടര്‍ന്ന് മൂന്നിനാണ് ബജറ്റ് അവതരണം. റിപ്പബ്ലിക് ദിനം മുതല്‍ 31 വരെ ഇടവേളയാണ്. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. 13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ കാലയളവില്‍ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments