റിയാദ്: ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പരസ്പര സഹകരണം ശക്തമാക്കി സൗദി അറേബ്യയും ഇന്ത്യയും. ഇതു സംബന്ധിച്ച കാരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലും തൊഴിലവസരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാന്‍ പുതിയ കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഡിജിറ്റല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍, ഇ-ലേണിംഗ്, ഇന്നൊവേഷന്‍ എന്നീ മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ കൈമാറ്റവും ലക്ഷ്യമിട്ടാണ് പുതിയ കരാറില്‍ ഇന്ത്യയും സൗദിയും ഒപ്പുവെച്ചത്.സാങ്കേതിക വിദ്യയുടെയും നവീകരണത്തിന്റെയും പ്രാദേശിക കേന്ദ്രം എന്ന നിലയിലും നിക്ഷേപത്തിന്റെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമെന്ന നിലയിലും രാജ്യത്തിന്റെ സ്ഥാനം ശക്തമാക്കാന്‍ ഇന്ത്യയുമായി ധാരണയിലെത്തിയെന്ന് സൗദി പ്രസ് ഏജന്‍സി വാര്‍ത്താക്കുറിലൂടെ അറിയിച്ചു. പുതിയ കരാറിലൂടെ ഇരു രാജ്യങ്ങളിലും തൊഴിലവസരവും നിക്ഷേപവും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. സംയുക്ത സംരഭത്തിലൂടെ ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ ജോലിക്ക് മുന്‍ഗണനയും ലഭിക്കും.
സൗദിയുടെ ഇ-ലേര്‍ണിംഗ്, ഇ-ഹെല്‍ത്ത് മേഖലയില്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് അവസരം ലഭിക്കുന്നതിനും കരാര്‍ വഴിയൊരുക്കും. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തമാകുന്നതോടെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരത്തിലും പുരോഗതി ഉണ്ടാകും. പുതിയ കരാറിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സൗദിയും ഇന്ത്യയും പ്രതികരിച്ചു.