Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsKPCC ജനറൽ സെക്രട്ടറി A A ഷുക്കൂറിനു ദുബായ് ഇൻകാസ് സ്വീകരണം നൽകി

KPCC ജനറൽ സെക്രട്ടറി A A ഷുക്കൂറിനു ദുബായ് ഇൻകാസ് സ്വീകരണം നൽകി

സ്വകാര്യ സന്ദർശനർത്വം ദുബായിൽ എത്തിയ KPCC ജനറൽ സെക്രട്ടറി എ എ ഷുക്കൂറിനു സ്വീകരണം നൽകി INCAS ദുബായ് ആലപ്പുഴ ജില്ലാ കമ്മിറ്റി.


“തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കാറായ ഇ സാഹചര്യത്തിൽ നമ്മുടെ കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്നു പരമാവധി ആൾക്കാരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ശ്രമിക്കുകയും വാർഡ് തലം തുടങ്ങി, താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചാൽ മാത്രമേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നമുക്ക് വിജയിക്കാൻ കഴിയുകയുള്ളു A. A. ഷുക്കൂർ പറഞ്ഞു.

തിരഞ്ഞെടുപ്പിനായി എല്ലാവരും തയ്യാറാകുവാനും ഇപ്പോഴത്തെ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ സിപിഎമ്മിൽ പോലും പിണറായിക്കെതിരായി നിൽക്കുന്ന സാഹചര്യത്തിൽ ഈ വിരുദ്ധത നമുക്ക് മുതലാക്കാൻ കഴിഞ്ഞാൽ പരമാവധി സീറ്റുകളിൽ വിജയിക്കാനാകും.
എല്ലാ കാലത്തും പ്രവാസികൾ കാണിക്കുന്ന ആവേശം എന്നും പാർട്ടിക്ക് മുതൽകുട്ടാണെന്നും KPCC ജനറൽ സെക്രട്ടറി. A. A. ഷുക്കൂർ INCAS ദുബായ് ആലപ്പുഴ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പറഞ്ഞു.


ഇൻകാസ് ദുബായ് കമ്മിറ്റി പ്രസിഡന്റ്‌ റഫീഖ് മട്ടന്നൂർ ആദ്യക്ഷത വഹിച്ച യോഗത്തിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ അൻഷാദ് ബഷീർ സ്വാഗതവും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി. എ. ബിജു മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ഷൈജു അമ്മനപ്പാറ, ബഷീർനരണിപ്പുഴ, സുജിത് മുഹമ്മദ്‌, അജിത് കുമാർ, അനന്തൻ, ഇക്ബാൽ ചെക്കിയാട്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ബിനോ ലോപ്പസ് , ബിജു വർഗീസ്, സഞ്ജുരാജ് എന്നിവർ പ്രസംഗിച്ചു. റെജികാസിം നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com