Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമയക്കുമരുന്ന് കേസുകൾ; ജയിലുകളിൽ കഴിയുന്നത് പ്രവാസി മലയാളികളടക്കം 350ഓളം ഇന്ത്യക്കാർ

മയക്കുമരുന്ന് കേസുകൾ; ജയിലുകളിൽ കഴിയുന്നത് പ്രവാസി മലയാളികളടക്കം 350ഓളം ഇന്ത്യക്കാർ

റിയാദ്: മയക്കുമരുന്ന് കേസുകളിൽ സൗദി അറേബ്യയിലെ ജയിലുകളിൽ മലയാളികളടക്കം 350ഓളം ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. മയക്കുമരുന്നിനെതിരെ ആഭ്യന്തരമന്ത്രാലയം കാമ്പയിൻ ശക്തമാക്കി പരിശോധന തുടരുന്നതിനിടെയാണ് ഇത്രയധികം ഇന്ത്യക്കാർ കേസുകളിലകപ്പെട്ട് ജയിലുകളിൽ കഴിയുന്നത്.
മദ്യം, തംബാക്ക്, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ്, ഖാത്ത് തുടങ്ങിയവയുടെ കടത്തും വില്പനയുമാണ് ഇവരിൽ ചുമത്തിയ കുറ്റം.

റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ റിയാദ് ഉൾപ്പടെയുള്ള മധ്യപ്രവിശ്യയിലെയും ദമ്മാം ഉൾപ്പടെയുള്ള കിഴക്കൻ പ്രവിശ്യയിലെയും ജയിലുകളിൽ 225 ഇന്ത്യക്കാരാണ് മയക്കുമരുന്ന് കേസിൽ കഴിയുന്നത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ പരിധിയിൽ നൂറോളം ഇന്ത്യക്കാരും ജയിലിലുണ്ട്. മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് നിയമം. 2013 ന് ശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരൻ വധശിക്ഷ കാത്തുകഴിയുന്നുണ്ട്.


യു.എ.ഇയിൽ നിന്ന് ബഹ്രൈനിലേക്ക് ചരക്ക് കൊണ്ടുപോകുകയായിരുന്ന ട്രെയിലറിൽ മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ ഡ്രൈവർ പഞ്ചാബ് സ്വദേശി അൽഹസ ജയിലിലാണ് വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത്. യു.എ.ഇയിൽ നിന്ന് വരുന്ന നിരവധി ട്രെയിലറ ഡ്രൈവവർമാർ അടക്കം 65 ഓളം പേര് മയക്കുമരുന്ന് കേസിൽ അൽഹസ ജയിലിൽ കഴിയുന്നുണ്ട്. ഇവരിൽ 30 വർഷം വരെ തടവുശിക്ഷ ലഭിച്ചവരുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments